Wednesday, July 24, 2024
HomeUS News🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 11 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 11 | വ്യാഴം ✍ബേബി മാത്യു അടിമാലി

പരാജയങ്ങള്‍ നമ്മെ പല കാര്യങ്ങളും പഠിപ്പിക്കുന്നു. അത് മനസ്സിലാക്കിയാല്‍ തോല്‍വികളെ വലിയ മുതല്‍കൂട്ടാക്കി മാറ്റാം.

ഒരു തോല്‍വിയും ജീവിതയാത്രയുടെ അവസാനമല്ല. മുന്നോട്ടുള്ള യാത്രക്ക് ആവശ്യമായ ഇച്ഛാശക്തിയുടെ ഉണര്‍ത്തുപാട്ടാണത്.

എല്ലാവരും എല്ലാക്കാര്യവും ചെയ്യേണ്ടവരല്ല. അതുകൊണ്ട്, ഓരോ തോല്‍വിയും ജീവിതത്തില്‍ വ്യക്തിപരമായി സ്വീകരിക്കേണ്ട മുന്‍ഗണനകള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു.

ഓരോരുത്തരുടേയും ജീവിതത്തിന് ആവശ്യമുള്ളതും മൂല്യമുള്ളതും വിലയേറിയത് എന്തെന്നുള്ളതുമായ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുന്നു.

ജീവിതത്തില്‍ ഒരിക്കലെങ്കിലും തോല്‍വി നേരിട്ടുള്ളവര്‍ക്ക് മറ്റുള്ളവരോട്, പ്രത്യേകിച്ച് പരാജിതരോട് അനുകമ്പ ഉണ്ടാവുകയും അവരിൽ മനുഷ്യത്വം പ്രകടമാവുകയും ചെയ്യുന്നു.

ഓരോരുത്തരിലെയും ‘ഈഗോ’ അഥവാ ‘ഞാന്‍ഭാവം’ എന്ന അഹന്ത കുറയാന്‍ തോല്‍വികള്‍ സഹായിക്കുന്നു. കൃത്യമായ അനുപാതത്തില്‍ വസ്തുക്കളെയും ബന്ധങ്ങളെയും യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തോല്‍വികള്‍ ഇടയാക്കുന്നു.

സമയത്തിന്റെയും മറ്റ് വിഭവങ്ങളുടേയും ഉപയോഗത്തിന്റെ കാര്യത്തില്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട സമീപനങ്ങള്‍ പുനഃക്രമീകരിക്കാന്‍ സഹായിക്കുന്നു.

അങ്ങിനെ തോൽവികൾ വിജയത്തിലേക്കുള്ള ചവുട്ടു പടികൾ ആക്കാൻ നമുക്ക് കഴിയും

ഒത്തിരി ഇഷ്ടത്തോടെ ……

🌷 ശുഭ ദിനാശംസകൾ 🌷

ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments