Saturday, May 18, 2024
HomeUncategorizedസൗഹൃദക്ലബ് വിദ്യാര്‍ഥികളില്‍ നേതൃത്വപാടവം സൃഷ്ടിക്കും : ഡപ്യൂട്ടി സ്പീക്കര്‍

സൗഹൃദക്ലബ് വിദ്യാര്‍ഥികളില്‍ നേതൃത്വപാടവം സൃഷ്ടിക്കും : ഡപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട —-സൗഹൃദക്ലബ്ബിന്റെ പ്രവര്‍ത്തനം കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും നേതൃത്വപാടവവും സൃഷ്ടിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പഴകുളം പാസ് ട്രൈയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച സൗഹൃദ സ്റ്റുഡന്റസ് കണ്‍വീനേഴ്‌സ് ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡള്‍സെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദഗ്ദര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

ജില്ലാ കോഡിനേറ്റര്‍ ഡോ.സുനില്‍ അങ്ങാടിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ.അജിത് ആര്‍ പിള്ള , അനീഷ് കുമാര്‍ , ഡോ. സെബിന്‍ കൊട്ടാരം, ഷൈജു, ബിന്ദു ചന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments