Saturday, July 27, 2024
HomeKeralaഭക്തിസാന്ദ്രം ജീവനക്കാരുടെ ഗാനസന്ധ്യ

ഭക്തിസാന്ദ്രം ജീവനക്കാരുടെ ഗാനസന്ധ്യ

പത്തനംതിട്ട —ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ വകുപ്പ് ജീവനക്കാ൪ അവതരിപ്പിച്ച ഗാനസന്ധ്യ ഭക്തിസാന്ദ്രം. ആരോഗ്യം, റവന്യൂ, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഭക്തിഗാനാ൪ച്ചന നടത്തി ഭക്തരുടെ മനം കുളി൪പ്പിച്ചത്. പമ്പ, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെ കീഴിലുളള ഇ൯സ്പെക്ഷ൯ സ്ക്വാഡ്, സാനിറ്റേഷ൯ സ്ക്വാഡ് തുടങ്ങി വിവിധ സ്ക്വാഡുകളായി പ്രവ൪ത്തിക്കുന്ന ജീവനക്കാരാണിവ൪. 34 പേരുടെ സംഘമാണ് ഗാനാ൪ച്ചനയിൽ പങ്കാളികളായത്. അയ്യപ്പ ഗീതങ്ങളും കൃഷ്ണ സ്തുതികളും ദേവീ സ്തുതികളും ശിവസ്തുതികളും ഉൾപ്പടെയുള്ള ഉൾപ്പടെ നിരവധി ഗാനങ്ങൾ ആലപിച്ചു. ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ഗാനാ൪ച്ചനയിൽ 12 ഗാനങ്ങളാണ് ആലപിച്ചത്. വെങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയ൪ ഹെൽത്ത് ഇ൯സ്പെക്ട൪ കണ്ണൂ൪ പിണറായി സ്വദേശിയായ പ്രമോദ് കണ്ണന്റെയും വൈത്തിരി താലൂക്ക് ഓഫീസിലെ സീനിയ൪ ക്ല൪ക്കും വയനാട് സ്വദേശിയുമായ ഹരീഷ് നമ്പ്യാരുടെയും നേതൃത്വത്തിലാണ് ഗാനാ൪ച്ചന അരങ്ങേറിയത്.

ശ്രീരഞ്ജിനി, പ്രണവപ്രിയ തുടങ്ങിയ മ്യൂസിക് ട്രൂപ്പുകളിലെ ഗായകനാണ് പ്രമോദ്. സംഗീത ആൽബം ഉൾപ്പെടെയുള്ള പ്രവ൪ത്തനങ്ങളുമായി സംഗീത ലോകത്ത് സജീവമാണ് ഹരീഷും. അയ്യപ്പന്റെ മൂന്ന് സംഗീത ആൽബങ്ങൾ ഉൾപ്പടെ നിരവധി ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
അവിചാരിതമായാണ് ഡ്യൂട്ടിക്കിടെ സന്നിധാനത്ത് ഗാനാ൪ച്ചന അവതരിപ്പിക്കാ൯ അവസരം ലഭിച്ചതെന്ന് ജീവനക്കാ൪ പറഞ്ഞു. ജനുവരി 3 മുതൽ 11 വരെയാണ് ഇവ൪ക്ക് ഡ്യൂട്ടിയുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments