Wednesday, October 7, 2026
Homeകഥ/കവിതസന്ധ്യ (കവിത) ✍ സുൽഫി ഓയൂർ

സന്ധ്യ (കവിത) ✍ സുൽഫി ഓയൂർ

സുൽഫി ഓയൂർ✍

പകലുരുകി വീഴുമ്പോൾ
പടരുന്നു സന്ധ്യ…
രാവരികെ വരുംനേരം,
ചെമ്പട്ടായ്‌ നിവരുന്നു സന്ധ്യ!

ഒരു മിഴിയിൽ നോവ്‌,
മറു മിഴിയിൽ കനവ്!

ശ്യാമാമ്പരചക്രവാളത്തിലെ
വെള്ളിമേഘങ്ങളെ,
സ്വർണ്ണ രൂപങ്ങളാക്കുന്നു സന്ധ്യ!

പ്രണയവസന്തത്തിലെ
കിനാവിന്റെ കിളിമകൾപ്പെണ്ണിന്
കുട നീർത്തി നിന്നൊരു
തണലായിത്തീരുന്നു സന്ധ്യ!

ഇങ്ങേത്തലയ്ക്കൽ നി-
നങ്ങേത്തലയ്ക്കലേക്കെ-
ന്നും പറക്കുന്ന പക്ഷിതൻ
സ്നേഹത്തൂവലാകുന്നു സന്ധ്യ!

പ്രേയസിയാമാകാശത്താഴിക-
പെണ്ണിന്റെ കുങ്കുമചിമിഴൊന്ന്
തട്ടിമറിച്ചോടുവിലാ-
നിറച്ചാർത്തിലലിയുന്നു സന്ധ്യ!

രാവിനെയും, പകലിനെയും
അന്യോന്യം കാണുവാൻവിടാതെ
ഇടയിൽ നിന്നൊരു ദൂതായ്‌,
മണ്ണിലും,വിണ്ണിലും
നിറമായ്,നിറവായ്‌
നിറയാതെ നിറയുന്നു സന്ധ്യ!

നിലാവിന്റെ നാഴൂരിവെട്ടം
പടരുന്നതിൻ മുമ്പ്
നൊമ്പരക്കുടുക്കകൾ
പുഴയിൽ കലക്കീട്ട്
പടിഞ്ഞാട്ട് മുങ്ങിമറയുന്നു സന്ധ്യ!

വിടചൊല്ലിപിരിയുന്ന നേരവും,
വിടരുന്ന ചിരിയുമായി
മിണ്ടാതാനങ്ങാതെ മറയുന്നു സന്ധ്യ!

പകലിന്റെ മോഹമായ്‌ തെളിയുന്നു
സന്ധ്യ
ഇരവിന്റെ സ്വപ്നമായ് മറയുന്നു
സന്ധ്യ!

സുൽഫി ഓയൂർ ✍

സുൽഫി ഓയൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ