Saturday, October 5, 2024
Homeകഥ/കവിതഓർമ്മകൾ (കവിത) ✍ സതി സതീഷ് റായ്‌പ്പൂർ

ഓർമ്മകൾ (കവിത) ✍ സതി സതീഷ് റായ്‌പ്പൂർ

സതി സതീഷ് റായ്‌പ്പൂർ

എൻ്റെ ചിന്തകളെ
കടമെടുത്തവനേ,
നിനക്കായൊരു
കവിതകൂടി….
നിശബ്ദമായി
പിൻവാങ്ങിയയെന്നിൽ
നിന്നോർമ്മകളെന്തിനീ
തടവറ തീർക്കുന്നു…?
കൂടൊഴിഞ്ഞ
കിളിപോൽ തരിച്ചിരുന്നു
നിന്നോർമ്മകൾ ഓടിയെത്തുന്ന
നിമിഷങ്ങളിൽ
മനമുരുകി
തളർന്നിരിക്കുമെൻ
ഭ്രാന്തമാം
ചിന്തകളോടെ
ഇനിയൊരു
രാത്രികൂടി നിനക്കായ്
നൽകുന്നതിനുമുൻപ് മൗനമായ്
നിൽക്കും
നിന്നോടായ്
ഒരു ചോദ്യം…
മൗനം കൊണ്ട്
ഏതു ഹൃദയമാണ്
കീഴ്പ്പെടുത്താൻ കഴിയുക?
അതോ നിൻ്റെ മൗനം
പ്രണയമെന്ന
ഒറ്റവരിയാണോ?

✍ സതി സതീഷ് റായ്‌പ്പൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments