Saturday, December 7, 2024
Homeകഥ/കവിതനിലവിളി (കവിത) ✍നയന മഹേഷ്‌. എ

നിലവിളി (കവിത) ✍നയന മഹേഷ്‌. എ

നയന മഹേഷ്‌. എ

രാത്രിതൻ വഴിവിളക്കൂതിയണച്ചുകൊ-
ണ്ടാരോ അലറിക്കരഞ്ഞിടുന്നു.

തെരുവിന്റെ കോണിലായ് നിലവിളി
ശബ്ദം ഒരു നേർത്തതേങ്ങലായ്
മാറിടുന്നൂ.

വെറിപിടിച്ചൊരാ
തെരുവുനായ്ക്കൾപോൽ
പെണ്ണുടൽത്തേടി പാഞ്ഞനേരം…

മുന്നിലായ് കണ്ടൊരു ഭ്രാന്തിതൻ
ഉടലത് പശിയകറ്റീടുവാൻ പാത്രമായി…

പകൽമാന്യരായി നടിച്ചവരവളെ
ബലിമൃഗമാക്കി ആ പാതിരാവിൽ.

നയന മഹേഷ്‌. എ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments