Monday, December 15, 2025
Homeകഥ/കവിതലോക പരിസ്ഥിതിദിനം (കവിത) ✍ സതി സുധാകരൻ പൊന്നുരുന്നി

ലോക പരിസ്ഥിതിദിനം (കവിത) ✍ സതി സുധാകരൻ പൊന്നുരുന്നി

സതി സുധാകരൻ പൊന്നുരുന്നി

ഇന്നൊരു തൈമരം നട്ടുനനച്ചാൽ
നാളെയതു തണൽമരമാകുമല്ലോ

പൂവിട്ടു കായിട്ടു നില്ക്കുന്ന തൈമരം
കണ്ണിനാനന്ദമായ് തീർന്നിടുന്നു.

മൂത്തുപഴുത്തുള്ള കായ്കനി
തിന്നുവാൻ ആമോദമോടെ
കിളികളെത്തും.

ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണനും
പാട്ടുപാടുന്നൊരു പൂങ്കുയിലും,

പന്തൽ വിരിച്ചൊരു പൂമരക്കൊമ്പത്ത്
കളകളം പാടിയിരിക്കുമല്ലോ!

കുട്ടിക്കുറുമ്പുകൾ കാട്ടുന്ന കുട്ടികൾ
കായ്കനി തിന്നുവാൻ നോക്കി
നില്ക്കും

മൂളിവരുന്നൊരു കുഞ്ഞിളം തെന്നലും
പൂമരക്കൊമ്പിൽ തലോടി നില്ക്കും

ചുട്ടുപൊള്ളുന്നൊരു ദൂതലത്തിൽ
ഭൂമിക്കു തണലേകി നില്ക്കുവാനായ്,

നാളേക്കുവേണ്ടി
നമുക്കോർത്തുവെക്കാൻ നാം,
ഇന്നൊരു തൈമരo നട്ടിടേണം.

✍ സതി സുധാകരൻ പൊന്നുരുന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com