Wednesday, October 7, 2026
Homeകഥ/കവിതഅസ്തമയം (കവിത) ✍ റുക്‌സാന ഷമീർ

അസ്തമയം (കവിത) ✍ റുക്‌സാന ഷമീർ

റുക്‌സാന ഷമീർ

അഴകുറ്റ ശോഭയാൽ
നിൻ മുഖം വെട്ടിത്തിളങ്ങവേ …..
കണ്ണിമയ്ക്കാതെ
നിന്നെ ഞാൻ നോക്കി നിൽക്കേ…
ചെമ്പട്ടുചേലയ്ക്കു
പിറകേ മറപറ്റി
നീയെന്നെ എത്തി നോക്കീടവേ…
സന്ധ്യേ നീയെനിക്കെന്നും
സ്വന്തമല്ലേയെന്ന്
പ്രണയാർദ്രമായ് ഞാൻ
മൊഴിഞ്ഞ നേരം….
നാണത്താൽ നിൻമുഖം
താഴ്ന്നതെന്തേ…..
വിഷാദത്താൽ
നിൻ മിഴിചുവന്നതെന്തേ
ഇരുളിൻ മറവിൽ
മറഞ്ഞതെന്തേ…മെല്ലെ
ഇരുളിൻ മറവിൽ
മറന്നതെന്തേ…?

✍ റുക്‌സാന ഷമീർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ