Saturday, September 12, 2026
Homeകായികംബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു: വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍

ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു: വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍

വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്. 40 പന്തില്‍ 64 റണ്‍സാണ് ഷെഫാലി നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഷെഫാലി വര്‍മയും പ്രതിക റാവലും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 100 റണ്‍സ് നേടുന്നതിന് മുന്‍പ് ഷെഫാലിയേയും നഷ്ടപ്പെട്ടു.

28 പന്തില്‍ 24 റണ്‍സോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു.150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ