Friday, October 9, 2026
Homeകേരളംഒരു വയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഒരു വയസുകാരിയായ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

മലയിൽകീഴ്: ഒരു വയസുകാരിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം മലയിൽ കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ആണ് സംഭവം. ഒരു വയസും രണ്ടുമാസവും പ്രായമുള്ള ഇവാനിയാണ് മരിച്ചത്. കുഞ്ഞിൻ്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒറ്റയാൾ ആശുപത്രിക്ക് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ദാരുണ സംഭവമുണ്ടായതായി പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ക്രിസ്റ്റിയെ മലയിൽകീഴ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാരോഗ്യ സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ