Sunday, November 3, 2024
Homeകായികംസംസ്ഥാന സർക്കാർ പി .ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാർ പി .ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്‌സിസിൽ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സർക്കാർ രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന സർക്കാറിന് കീഴില്‍ ശ്രീജേഷിന് സ്വീകരണച്ചടങ്ങുകളും ഇതിനു മുമ്പേ ഒരുക്കിയിരുന്നു. പാരീസ് ഒളിമ്പിക്‌സോടെ ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുകയും ചെയ്തു.

കളിക്കളത്തില്‍ നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു ശ്രീജേഷിനെ പ്രഖ്യാപിച്ചു.

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം പാരീസ് ഒളിമ്പിക്‌സിലും വെങ്കല മെഡല്‍ നേടി. ഈ രണ്ട് ​ഗെയിംസിലും ശ്രീജേഷ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒളിമ്പിക്‌സിനു മുമ്പു തന്നെ പാരീസിലേത് തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് ശ്രീജേഷ് അറിയിച്ചിരുന്നു.

താരം വിരമിച്ചതിന് പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments