Saturday, September 26, 2026
Homeഇന്ത്യഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സുരുചി സിങ്...

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സുരുചി സിങ് – കമല്‍ജീത് സഖ്യം സ്വര്‍ണ മെഡല്‍ നേടി

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സുരുചി സിങ് – കമല്‍ജീത് സഖ്യം സ്വര്‍ണ മെഡല്‍ നേടി. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് ഈ വന്‍ വിജയം പോക്കറ്റിലാക്കിയത്. ഇതോടെ 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം രണ്ടായി ഉയര്‍ന്നു. ഏഷ്യന്‍ റെക്കോര്‍ഡ് പ്രകടനത്തോടെയാണ് ഇന്ത്യന്‍ സഖ്യം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഉസ്‌ബെകിസ്താന്റെ ഏഷ്യന്‍ റെക്കോഡാണ് ഇവര്‍ തകര്‍ത്തത്. ഇന്ത്യ 484.6 പോയിന്റ് നേടി. ഏഷ്യന്‍ റെക്കോഡ് 481.3 പോയിന്റായിരുന്നു.

നേരത്തെ നടന്ന യോഗ്യതാ റൗണ്ടില്‍ 587-29x സ്‌കോര്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് ഇരുവരും ഫൈനലിലേക്ക് മുന്നേറിയത്. ക്വാളിഫിക്കേഷനില്‍ 196, 195, 196 എന്നിങ്ങനെ മികച്ച സീരീസുകളാണ് ഹരിയാനയില്‍ നിന്നുള്ള ഈ സഖ്യം കാഴ്ചവെച്ചത്. വ്യക്തിഗത ഇനങ്ങളില്‍ മികച്ച വിജയം കണ്ടെത്താനാകാതിരുന്ന നിരാശ മറികടന്നാണ് ഫൈനലില്‍ ഇരുവരും ഈ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്. ഫൈനലില്‍ ഘട്ടങ്ങളിലുടനീളം ലീഡ് നിലനിര്‍ത്തിയ ഇന്ത്യന്‍ സഖ്യം എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെ സ്വര്‍ണം ഉറപ്പിച്ചു. ദക്ഷിണ കൊറിയ വെള്ളിയും ഇറാന്‍ വെങ്കലവും നേടി.

പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഐശ്വരി തോമര്‍, നീരജ് കുമാര്‍, രുദ്രാന്‍ക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം ആകെ 1765 സ്‌കോര്‍ നേടിയാണ് രണ്ടാമതെത്തി വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഈ ഇനത്തില്‍ ആതിഥേയരായ ജപ്പാന്‍ 1772 സ്‌കോറോടെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍, 1758 സ്‌കോര്‍ നേടിയ ചൈനയ്ക്കാണ് വെങ്കല മെഡല്‍ ലഭിച്ചത്. കേവലം ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നഷ്ടമായതെങ്കിലും, മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് മൂവരടങ്ങുന്ന സംഘം കാഴ്ചവെച്ചത്. വ്യക്തിഗത യോഗ്യതാ റൗണ്ടുകളിലും ശ്രദ്ധേയമായ സ്‌കോറുകള്‍ കണ്ടെത്താന്‍ മൂവര്‍ക്കും സാധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ