Saturday, September 26, 2026
Homeഇന്ത്യ​ഗ്രേറ്റർ നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ 9 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക...

​ഗ്രേറ്റർ നോയിഡയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ 9 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും ഉൾപ്പെട്ടു

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും. നടക്കാന്‍ കഴിയാതിരുന്ന അമ്മയെ രക്ഷിക്കാന്‍ മകന്‍ ഒപ്പം നില്‍ക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ പുറത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച് ഇരുവരും കുഴഞ്ഞുവീഴുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. പലരുടേയും ശരീരങ്ങള്‍ പൂര്‍ണമായും കത്തിയതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.

ഇന്നലെ വൈകീട്ടാണ് ഗ്രേറ്റര്‍ നോയിഡയില്‍ സ്വകാര്യ ബസിനു തീപിടിച്ച് 9 പേര്‍ വെന്തുമരിക്കാനിടയായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 35ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പത്തരയോടെ ഡ്രൈവറുടെ കാബിനില്‍ നിന്നു കരിഞ്ഞ ഗന്ധം ഉയര്‍ന്നിരുന്നെന്നും ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചെങ്കിലും ബസ് നിര്‍ത്തി പരിശോധിക്കാന്‍ ഇരുവരും തയ്യാറായില്ലെന്നും ബസിലെ രക്ഷപ്പെട്ട യാത്രക്കാരിൽ ഒരാൾ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഈ സമയം കാബിനിലിരുന്നു ഡ്രൈവറും കണ്ടക്ടറും പുകവലിക്കുകയായിരുന്നുവെന്നും യാത്രക്കാർ പറയുന്നു. ഇത്തരം ഗന്ധം ബസില്‍ സാധാരണമാണെന്നു പറഞ്ഞു പരാതികള്‍ തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍

ബസിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും പുകവലിച്ചതിനെതിരെ യാത്രക്കാര്‍ നേരത്തെ പരാതി പറഞ്ഞിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരും പരാതികള്‍ പരിഹസിച്ച് തള്ളുകയും യാത്രക്കാരോട് നിശബ്ദരാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് ആരോപണം. മിനിറ്റുകള്‍ക്കകം ബസിന്റെ മുന്‍ഭാഗത്ത് തീ പടരുകയായിരുന്നു. യാത്രക്കാര്‍ നിലവിളിച്ചപ്പോള്‍ ഡ്രൈവര്‍ ‘നിങ്ങള്‍ മരിച്ചാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ ബസ് നിര്‍ത്തില്ല’ എന്ന് പറഞ്ഞതായും എഫ്ഐആറില്‍ ആരോപണമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ