Saturday, September 26, 2026
Homeഇന്ത്യഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യ സ്വർണം നിലനിർത്തി

ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യ സ്വർണം നിലനിർത്തി

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യ സ്വർണം നിലനിർത്തി. ആവേശകരമായ ഫൈനലിൽ ഇറാനെ 37–33ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ കിരീടം സ്വന്തമാക്കിയത്. ഗെയിമിൽ ഇന്ത്യ നേടുന്ന മൂന്നാം സ്വർണമാണിത്.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 27 ആയി. മൂന്ന് സ്വർണം, 11 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ സമ്പാദ്യം. മെഡൽ പട്ടികയിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ഇന്ത്യ വ്യക്തമായ ആധിപത്യം പുലർത്തി. എന്നാൽ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. 23–19 എന്ന സ്‌കോറിനാണ് ആദ്യ പകുതി അവസാനിച്ചത്.

ആദ്യ പകുതിയിൽ സഞ്ജു ദേവിയുടെ മികച്ച റെയ്ഡുകളാണ് ഇന്ത്യക്ക് നിർണ്ണായക പോയിൻ്റുകൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ നിഖിതയും പൂജയും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയിൽ ഇറാൻ ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഘട്ടത്തിൽ അവർ ഇന്ത്യയെ മറികടന്ന് ലീഡ് നേടുകയും ചെയ്തു. എന്നാൽ സഞ്ജു ദേവി വീണ്ടും ഇന്ത്യയുടെ രക്ഷകയായി.

നിർണ്ണായക റെയ്ഡുകളിലൂടെ പോയിൻ്റുകൾ നേടിയ താരം ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ഇതിനൊപ്പം ഇന്ത്യൻ പ്രതിരോധവും രണ്ടാം പകുതിയിൽ മികവ് പുലർത്തി. ഇറാൻ്റെ തിരിച്ചുവരവ് ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞതാണ് മത്സരത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിക്കുന്നതിൽ നിർണായകമായത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ