Saturday, September 26, 2026
Homeഅമേരിക്കഫൊക്കാനയും മലയാള സർവകലാശാലയും കൈകോർക്കുന്നു; അമേരിക്കയിൽ മലയാളികൾക്കായി രചനാ പഠന പദ്ധതി

ഫൊക്കാനയും മലയാള സർവകലാശാലയും കൈകോർക്കുന്നു; അമേരിക്കയിൽ മലയാളികൾക്കായി രചനാ പഠന പദ്ധതി

ജിജി ടോം / അക്ഷര

ജിജി ടോം / അക്ഷര

തിരൂർ: മലയാളം സർവ്വകലാശാലയും ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയും ചേർന്ന് പദ്ധതികൾക്ക് തുടക്കമിടുന്നു. ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫിലിപ്പോസ് ഫിലിപ്പിന്റെ ആദ്യ കേരള സന്ദർശനത്തിൽ സുപ്രധാനമായ തീരുമാനത്തിന് തുടക്കം കുറിച്ചത്.

അമേരിക്കൻ മലയാളി എഴുത്തുകാർക്കും സാഹിത്യ രചനയിൽ താല്പര്യമുള്ളവർക്കും മലയാള ഭാഷയിലും സാഹിത്യത്തിലും രചനാ ശൈലി ഒരുക്കുന്നതിന്റെ ഭാഗമായി മലയാള സർവകലാശാലയുടെ മ്പാഹിത്യ രചന സർട്ടിഫിക്കറ്റ് കോഴ്സ് അമേരിക്കയിലും ആരംഭിക്കുന്നതിനുള്ള ചർച്ചകൾക്കാണ് അദ്ദേഹം തുടക്കമിട്ടത്. ഫൊക്കാനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദുമായി നടന്ന ചർച്ചയിലാണ് പദ്ധതിക്ക് തുടക്കമിടാൻ തീരുമാനിച്ചത്.

അമേരിക്കയിലെ മലയാളി എഴുത്തുകാർക്കും സാഹിത്യത്തിൽ താൽപര്യമുള്ളവർക്കുമായി സമകാലിക സാഹിത്യരചനയെ പരിചയപ്പെടുത്തുന്ന കോഴ്സ് ആരംഭിക്കാനാണ് ആലോചിക്കുന്നത്.

എഴുത്തുകാർക്ക് മാത്രമല്ല, സാഹിത്യത്തിൽ താൽപര്യമുള്ള സാധാരണക്കാർക്കും കോഴ്സിൽ പങ്കെടുക്കാം. ഓൺലൈൻ സംവിധാനത്തിലൂടെ, പ്രത്യേകിച്ച് സൂം മീറ്റിംഗുകൾ വഴി ക്ലാസുകൾ സംഘടിപ്പിച്ച് സർട്ടിഫൈഡ് കോഴ്സായി ഇത് വികസിപ്പിക്കാനാകുമെന്ന് വൈസ് ചാൻസലർ ഡോ. സി. ആർ. പ്രസാദ് അറിയിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

കൂടാതെ സർവകലാശാലയുടെ വിവിധ അക്കാദമിക് പ്രവർത്തനങ്ങളിൽ അമേരിക്കൻ മലയാളി എഴുത്തുകാർ , വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ എന്നിവരുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ഇതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഈ പദ്ധതിയുടെ ധാരണാപത്രം 2027 ജനുവരി ആദ്യവാരം ഒപ്പു വെയ്ക്കും. മലയാളം സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ. എം ജി മല്ലിക , ഐ ക്യൂ എ.സി ഡയറക്ടർ ഡോ. ജി സജിന , ഡോ ആർ വിദ്യ , ഡോ. എ അൻവർ , കെ.പി രാമനുണ്ണി , മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണുക്കര , ബി ഹരികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വാർത്ത : ജിജി ടോം / അക്ഷര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ