Friday, September 25, 2026
Homeഇന്ത്യ*ഇന്ന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആറാം ഓർമ്മദിനം...🎻*

*ഇന്ന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആറാം ഓർമ്മദിനം…🎻*

ലാലു കൊനാടിൽ

ലാലു കൊനാടിൽ 

ഇന്ത്യ കണ്ട മികച്ച ഗായകരില്‍ ഒരാളായിരുന്നു എസ് പി ..ബാലസുബ്രഹ്മണ്യം എസ് പി ബി എന്നത് സംഗീതപ്രേമികള്‍ക്ക് വെറും മൂന്നക്ഷരം മാത്രമായിരുന്നില്ല..!!

അതൊരു വികാരമായിരുന്നു…
ആത്മാവിനോട് ചേര്‍ത്ത അനേകം
ഗാനങ്ങള്‍ ആയിരുന്നു..!!

പ്ലേബാക്കിലും ലൈവ് ആയും അദ്ദേഹം
തീര്‍ത്ത സംഗീത മാധുരിയില്‍ എത്രയോ ലക്ഷം ആരാധകരുടെ
സ്നേഹസന്തോഷങ്ങള്‍ അലിഞ്ഞു
ചേര്‍ന്നിരുന്നു..!! പതിറ്റാണ്ടുകള്‍ നീണ്ട സംഗീത സപര്യയില്‍ അദ്ദേഹം വ്യക്തിമുദ്ര
പതിപ്പിക്കാത്ത മേഖലകളില്ല..!!

ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ശബ്ദകലാകാരന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍
നിറഞ്ഞാടിയ പ്രതിഭ.. സൂപ്പര്‍സ്റ്റാര്‍
തലമുറകളുടെ തിളക്കത്തിന്
മാറ്റ്കൂട്ടിയ ശബ്ദം…

കോവിഡ്‌ ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ
സംഗീതലോകത്ത് സജീവമായിരുന്ന
ഗായകന്‍.. എസ് പി ബി ഇന്നും
ആരാധകമനസ്സിലെ ഓര്‍മ്മചിത്രം..!!

സംഗീതജീവിതവഴികള്‍ മാസ്മരിക ശബ്ദത്താൽ സംഗീതപ്രേമികളുടെ മനസ്സു കവർന്ന ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം..
*16 ഇന്ത്യൻ ഭാഷകളിലായി 40000ത്തിലേറെ*
പാട്ടുകളാണ് അദ്ദേഹം പാടിയത്..
ഏറ്റവും കൂടുതൽ ചലച്ചിത്രം
പിന്നണിഗാനങ്ങൾ പാടിയ ഗായകൻ
എന്ന ഗിന്നസ് ലോക റെക്കോർഡ്
എസ് പി ബിയുടെ പേരിലാണ്…

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള
കൊനെട്ടമ്മപേട്ടയിലാണ് 1946ൽ
എസ് പി ബിയുടെ ജനനം.. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്…

ഹരികഥാ കലാകാരനായ
എസ് പി സാംബമൂർത്തിയും
ശകുന്തളാമ്മയുമായിരുന്നു
മാതാപിതാക്കൾ…
സംഗീതത്തോട് ഏറെ താൽപ്പര്യം
പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത്
തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി..
എന്നാൽ മകനെ എഞ്ചിനീയർ ആയി
കാണാൻ ആഗ്രഹിച്ച പിതാവ്
എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന്
അയക്കുകയാണ് ചെയ്തത്…
എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി
തിരഞ്ഞെടുക്കപ്പെട്ടു…

1966-ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘
എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം
പാടിയിട്ടുണ്ട്.. നാലു ഭാഷകളിലായി
ആറു ദേശീയ പുരസ്കാരങ്ങളും
അദ്ദേഹം നേടി.. 25 തവണയാണ്
ആന്ധ്ര പ്രദേശ് സർക്കാരിന്റെ നന്ദി
അവാർഡ് എസ് പിബിയെ തേടിയെത്തിയത്.
പാട്ടിന്റെ പാലാഴി എന്നു വിശേഷിപ്പിക്കാവുന്ന എസ് പി ബിയെ പത്മശ്രീ, പത്മഭൂഷൺ
പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു…

എസ് പി ബിയുടെ സംഗീത ലോകമോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക്
എത്തുക ‘കേളടി കൺമണി’ എന്ന
ചിത്രത്തിലെ *മണ്ണിൽ ഇന്ത കാതൽ* എന്നു തുടങ്ങുന്ന ഗാനമാവും… ഭൂമിയിൽ
പ്രണയമുള്ള കാലത്തോളം
ആഘോഷിക്കപ്പെട്ടേക്കാവുന്ന,
മാജിക്കൽ സ്വഭാവമുള്ള
‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം
എസ് പി ബിയുടെ കരിയറിലെ ഏറെ
ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന്
കൂടിയാണ്.. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും
ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്…

ഓർമകളിൽ എന്നും ആസ്വാദകാരുടെ
മനസ്സിൽ ആ നാദമാധുര്യം..
കുളിർമഴ പെയ്യിച്ചു കൊണ്ടേയിരിക്കും..🎼

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ