Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംവഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: വഖഫ് ബോർഡ്‌ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം തള്ളുകയായിരുന്നു കോടതി. വഖഫ് ബോർഡ്‌, സർക്കാർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കും. മുൻ ചെയർമാൻ കെഎസ് ഹംസയാണ് 2 അംഗങ്ങളെ ഒഴിച്ചിട്ടു വഖഫ് ബോർഡ് പുന‍ഃസംഘടിപ്പിച്ചത് ചോദ്യം ചെയ്ത് ഹർജി നൽകിയത്

വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ ലീഗ് നേതൃത്വവുമായി സംസാരിച്ചാണ് പ്രശ്നപരിഹാര ഫോർമുല നിർദേശിച്ചത്. എപി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി സുന്നി വിഭാഗം ഒഴിയും. പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.

പുതിയ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് എപി സുന്നി വിഭാഗത്തിന് ആ സ്ഥാനം നൽകാനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എപി സുന്നി വിഭാഗം കടുത്ത നിലപാട് അറിയിച്ചതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ തീരുമാനിച്ചത്. ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് അധ്യക്ഷൻ എംസി മായിൻ ഹാജി പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ