Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശൻ. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശൻ.

ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശൻ.

ഇടുക്കി: മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. മാധ്യമപ്രവർത്തകർ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. എന്നാൽ പ്രതികരിക്കാൻ തയ്യാറാകാതിരുന്ന സതീശൻ, “ഞാൻ നിങ്ങളെ കാണുന്നില്ല. ദയവായി മാറിനിൽക്കണം” എന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ പൊലീസിനും നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട ചെലവും സ്പോൺസർഷിപ്പുമാണ് നിലവിൽ വിവാദമായിരിക്കുന്നത്. തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളിയായ ഒരാളാണെന്നും, എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

യാത്രയ്ക്കായി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ആവശ്യമെങ്കിൽ ഇത്തരം സ്പോൺസർഷിപ്പ് ഇനിയും സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞിരുന്നു. മന്ത്രിമാരുടെ വിദേശയാത്രയെയും കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ചതിനെയും സതീശൻ നേരത്തെ ന്യായീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ