Friday, September 25, 2026
Homeകേരളംപറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; ഫ്രീസര്‍ തകരാറിലായി, മൃതദേഹം അഴുകി.

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; ഫ്രീസര്‍ തകരാറിലായി, മൃതദേഹം അഴുകി.

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈല്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി മകന്‍ വിനീഷ്.

ഇക്കഴിഞ്ഞ 16നാണ് ശുചിമുറിയില്‍ തലയിടിച്ച് വീണ് മരണപ്പെട്ട പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. അസ്വഭാവിക മരണമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ എട്ടു മണിയോടുകൂടി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴാണ് മൃതദേഹം അഴുകി എന്നുള്ള കാര്യം ബന്ധുക്കള്‍ അറിയുന്നത്.

മുകള്‍ ഭാഗത്തേക്ക് തണുപ്പത്തിയിട്ടില്ല എന്നും ഫ്രീസര്‍ തകരാറിലായതാണ് മൃതദേഹം അഴുകാന്‍ ഇടയാക്കിയതെന്നും സര്‍ജന്‍ ബന്ധുക്കളോട് പറഞ്ഞു. ആശുപത്രിയില്‍ പരാതി അറിയിച്ചെങ്കിലും ഒഴുക്കന്‍ മട്ടിലുള്ള സമീപനമാണ് ഉണ്ടായിരുന്നത് എന്നും അമ്മയ്ക്ക് അവസാനമായി ഒരു അന്ത്യചുംബനം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നും മകന്‍ വിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.

നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറും ഒരു മൊബൈല്‍ ഫ്രീസറുമാണ് ആശുപത്രിയില്‍ ഉള്ളത്. അതില്‍ 4 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറിന് 15 വര്‍ഷം പഴക്കമുണ്ട്. 4 വര്‍ഷം മാത്രമേ പഴക്കമുള്ളൂവെങ്കിലും മൊബൈല്‍ ഫ്രീസറും തകരാറിലാണ്. പ്രതിഷേധം ഉയര്‍ന്നതോടെ പുതിയ ഫ്രീസര്‍ സജ്ജീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ