Thursday, August 27, 2026
Homeകേരളംഹേമ കമ്മറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം: വനിതാ കമ്മീഷൻ അധ്യക്ഷ...

ഹേമ കമ്മറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം: വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പി സതീദേവി ട്വന്റിഫോറിനോട് പ്രതികരിച്ചു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും.

റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായി പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ