Tuesday, September 22, 2026
Homeകായികംവനിത ഹോക്കിയിൽ ചരിത്രനേട്ടം സ്വന്തമാക്കി സവിത പൂനിയ

വനിത ഹോക്കിയിൽ ചരിത്രനേട്ടം സ്വന്തമാക്കി സവിത പൂനിയ

വനിത ഹോക്കിയിൽ ചരിത്രനേട്ടം സ്വന്തമാക്കി സവിത പൂനിയ. ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്തോനേഷ്യക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് സവിത പുതിയ ചരിത്രം കുറിച്ചത്. ഇന്ത്യൻ ജേഴ്സിയിൽ സവിതയുടെ 321-ാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. ഇതോടെ ഇന്ത്യൻ വനിത ഹോക്കിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് ആണ് സവിത സ്വന്തമാക്കിയത്. മുൻ താരം വന്ദന കഠാരിയയുടെ റെക്കോഡാണ് സവിത തിരുത്തിയത്.

വനിത ഹോക്കിയിൽ ഇന്ത്യൻ വന്മതിൽ എന്ന പേരിൽ സവിത പൂനിയ 2009ലാണ് സീനിയൽ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പതിനേഴ് വർഷത്തെ കരിയറിൽ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക്സിലും, രണ്ട് ഏഷ്യൻ ഗെയിംസിലും, കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയുടെ വല കാത്തു. ഈ റെക്കോഡ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ല, ഒപ്പം കളിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും സവിത പ്രതികരിച്ചു.

2018ൽ അർജുന അവാർഡും 2025ൽ പത്മശ്രീയും നൽകി രാജ്യം സവിതയെ ആദരിച്ചു. 2020, 2021, 2023 വർഷങ്ങളിൽ എഫ്ഐഎച്ച് ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്കാരവും സവിത സ്വന്തമാക്കിയിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു സവിത. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെങ്കല മെഡലും നേടിക്കൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ