ഏഷ്യൻ ഗെയിമിൻ്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റെഞ്ചിൽനിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വെള്ളി മെഡലാണിത്.
ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ 3–0ന് പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലും പാക്കിസ്ഥാനു പ്രവേശിച്ചു.
രുദ്രാങ്ക്ശ് പാട്ടീൽ, ഹിമാംശു ധില്ലൺ, പാർത്ഥ് മാനെ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയത്. ഫൈനലിൽ 1890.1 പോയിൻ്റ് നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 1899 പോയിൻ്റുമായി ചൈന സ്വർണം സ്വന്തമാക്കി.
വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തി. 631.8 പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തിയ രുദ്രാങ്ക്ശ് പാട്ടീലും 630 പോയിൻ്റുമായി ഏഴാം സ്ഥാനത്തെത്തിയ ഹിമാംശു ധില്ലും പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. 628.3 പോയിൻ്റുമായി 11-ാം സ്ഥാനത്തെത്തിയ പാർത്ഥ് മാനെയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.



