കോഴിക്കോട് വാഹനാപകടത്തിൽ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് ആണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയാണ് റിജോൺ ജോസ്. കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഞായറാഴ്‌ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്.
റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റിജോണിൻ്റെ ജീവൻ രക്ഷിക്കില്ല.



