Thursday, September 17, 2026
Homeഅമേരിക്കവെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു: രോഹിത് ശർമയും വിരാട് കോലിയും...

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു: രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ ഇടം നേടി

ന്യൂ ഡൽഹി: രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ ഇടം നേടി. മൂന്നു മത്സര പരമ്പരയിലെ അവസാന കളി 27ന് കാര്യവട്ടത്താണ്.

മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലെ സ്ഥാനം നിലനിർത്തി. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശിയും ഇടം നേടി. പുതുമുഖ ഓൾറൗണ്ടർ നമാൻ ധീർ, പേസർ ഔഖിബ് നബി എന്നിവർ ഏകദിന ടീമിൽ ഇടം നേടി . നിതീഷ് കുമാർ റെഡ്ഡിയെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് മാറ്റി ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും 50 ഓവർ മത്സരങ്ങളിലേക്ക് വിളിപ്പിച്ചു.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം:

ശുഭ്മാൻ ഗിൽ , രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് , പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് , ഔഖിബ് നബി, യശസ്വി ജയ്‌സ്വാൾ.

വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീം:

ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ , വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ , തിലക് വർമ്മ, ശിവം ദുബെ , കുൽദീപ് യാദവ്, അക്സർ പട്ടേൽ , വാഷിംഗ്ടൺ സുന്ദർ , രവി ബിഷ്ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ് ദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ