Thursday, September 17, 2026
Homeകേരളംഎറണാകുളത്ത് രണ്ട് പ്രത്യേക എൻഐഎ കോടതികൾ സ്ഥാപിക്കും, മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും: മുഖ്യമന്ത്രി...

എറണാകുളത്ത് രണ്ട് പ്രത്യേക എൻഐഎ കോടതികൾ സ്ഥാപിക്കും, മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും: മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: എറണാകുളത്ത് രണ്ട് പ്രത്യേക എൻഐഎ കോടതികൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . ഇതിനാവശ്യമായ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കും. സംസ്ഥാനത്ത് നിക്ഷേപ പദ്ധതികൾക്കുള്ള അനുമതികൾ ഏകീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി ‘ സരൾ കേരളം ‘ പദ്ധതി നടപ്പാക്കും. വൺ സ്റ്റേറ്റ്, വൺ അപ്രൂവൽ, വൺ ഡോക്യുമെന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

SARAL Kerala (Simplified and Accelerated Regulatory Approvals and Licenses) എന്ന പദ്ധതിയിലൂടെ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതി നടപടികൾ കൂടുതൽ ലളിതമാക്കും. ഇതിനായി നിലവിലുള്ള 19 നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തും. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്താണ് പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപത്തിന്റെ വലുപ്പം അനുസരിച്ച് രണ്ട് തലങ്ങളിലായാണ് അനുമതി സംവിധാനമൊരുക്കുക. 25 മുതൽ 50 കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതികൾക്ക് ജില്ലാതല സമിതിയും 50 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് സംസ്ഥാനതല സമിതിയും രൂപീകരിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനാണ് (KSIDC) പദ്ധതിയുടെ ഏകോപന ചുമതല.

വിവിധ വകുപ്പുകളുടെ നിലവിലുള്ള അധികാരങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനകളും അനുമതി നടപടികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഏതെങ്കിലും വകുപ്പിന്റെ നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് അനുമതി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ പരിഹാരം കാണാൻ അപ്പീൽ സംവിധാനവുമുണ്ട്. നിക്ഷേപ പദ്ധതികളുടെ അനുമതികൾ വർഷങ്ങളോളം വൈകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ