Tuesday, September 22, 2026
Homeഅമേരിക്കയുകെയിൽ തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ അന്തരിച്ചു

യുകെയിൽ തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ അന്തരിച്ചു

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

വാർമിൻസ്റ്റർ: യുകെയിലെ വിൽറ്റ്‌ഷെയർ കൗണ്ടിയിലെ വാർമിൻസ്റ്ററിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ (44) അന്തരിച്ചു.

മൂന്ന് വർഷം മുൻപാണ് സേവ്യർ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഡിപ്പെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച രാവിലെ ഡേ ഷിഫ്റ്റിന് പോകേണ്ടിയിരുന്ന സേവ്യർ എഴുന്നേൽക്കാത്തതിനെ തുടർന്ന് മക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു. പ്രതികരിക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും മെഡിക്കൽ എമർജൻസി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.

സംഭവസമയത്ത് ഭാര്യ ജോലി സ്ഥലത്തായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സേവ്യറിന്റെ സഹോദരിയും ഭർത്താവും വാർമിൻസ്റ്ററിലെത്തി. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംസ്കാരം പിന്നീട് യുകെയിൽ

വാർത്ത:പ്രസാദ് തീയാടിക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ