Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
46 കോടി രൂപ തട്ടിയതായി കേസ്; നടി അംബികക്കെതിരെ സഹോദരി രാധപരാതി നൽകി | മലയാളിമനസ്സ്
Friday, October 23, 2026
Homeഇന്ത്യ46 കോടി രൂപ തട്ടിയതായി കേസ്; നടി അംബികക്കെതിരെ സഹോദരി രാധപരാതി നൽകി

46 കോടി രൂപ തട്ടിയതായി കേസ്; നടി അംബികക്കെതിരെ സഹോദരി രാധപരാതി നൽകി

ചെന്നൈ: നടി അംബികാ നായര്‍ക്കും സഹോദരന്‍ മല്ലികാര്‍ജുനനും (അര്‍ജുന്‍ നായര്‍) എതിരെ പരാതി നല്‍കി മുതിര്‍ന്ന ചലച്ചിത്ര നടി രാധ. 46 കോടിയിലധികം രൂപയുടെ ചെക്കുകള്‍ അനധികൃതമായി മാറിയെടുക്കാന്‍ ഇരുവരും ശ്രമിച്ചെന്നാണ് രാധയുടെ പ്രധാന ആരോപണം.

തങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് താന്‍ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകള്‍ തട്ടിയെടുത്തെന്നാണ് രാധയുടെ പരാതി.
അടുത്തിടെ ഈ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയൊരു തുകയുടെ തട്ടിപ്പ് നടന്നതായി അറിയുന്നതെന്ന് രാധ പറയുന്നു. കുടുംബപരമായുള്ള സ്വര്‍ണം, വജ്രം ഉള്‍പ്പെടെയുള്ള ആഭരണശേഖരവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടെയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ പരാതി.

ഇന്നുരാവിലെ ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് രാധ തന്റെ സഹോദരി അംബികയ്ക്കും സഹോദരന്‍ അര്‍ജുനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. അംബികയും ഇവരുടെ സഹോദരന്‍ അര്‍ജുനും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബിസിനസ്സ് അക്കൗണ്ടില്‍ നിന്നുള്ള ചെക്കുകളാണ് ഇരുവരും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചത്. 2025 ജനുവരിയില്‍ അക്കൗണ്ടില്‍ പുതിയ ചെക്ക് ബുക്ക് നിലവില്‍ വന്നതിനാല്‍ പഴയ ചെക്കുകള്‍ അസാധുവായിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 17ന് അംബിക നായരുടെ പേരില്‍ സമര്‍പ്പിച്ച 5 പഴയ ചെക്കുകളെക്കുറിച്ച് ഐഡിബിഐ ബാങ്കില്‍ നിന്ന് ലഭിച്ച ഇമെയിലിലൂടെയാണ് രാധ വിവരമറിയുന്നത്. തുടര്‍ന്ന് രാധ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടുകള്‍ തടഞ്ഞുവെന്നും പരാതിയില്‍ പരാതിയില്‍ പറയുന്നു.

11 ലക്ഷം, 13.17 കോടി, 27.73 കോടി, 7 കോടി, 1.79 കോടി രൂപ വീതമുള്ള അഞ്ച് ചെക്കുകളാണ് ബാങ്കില്‍ സമര്‍പ്പിച്ചിരുന്നത്. ഈ ചെക്കുകളില്‍ തുകയും പേരും തീയതിയും എഴുതിച്ചേര്‍ത്തത് സഹോദരന്‍ മല്ലികാര്‍ജുനനാണെന്ന് രാധ ആരോപിക്കുന്നു. അര്‍ജുനെതിരെ വിദേശ നാണയ വിനിമയ നിരോധന നിയമപ്രകാരം കേസുകളുണ്ടെന്നും പിഴയടയ്ക്കാന്‍ കോടതി ഉത്തരവുണ്ടെന്നും പരാതിയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ