Wednesday, May 8, 2024
Homeനാട്ടുവാർത്തപുത്തൂരിൽ അപകടം: ഒരാൾ മരിച്ചു.

പുത്തൂരിൽ അപകടം: ഒരാൾ മരിച്ചു.

കോട്ടയ്ക്കൽ.–പെരിന്തൽമണ്ണ റോഡിലെ പുത്തൂർ ഇറക്കത്തിൽ ജുമാമസ്ജിദിനു സമീപം നിയന്ത്രണം വിട്ട ലോറി സ്വകാര്യ കെട്ടിടത്തിലേക്കു ഇടിച്ചു കയറിയതിനെത്തുടർന്ന് ഡ്രൈവർ മരിച്ചു. തമിഴ്നാട് ശിവകാശി പാണ്ഡ്യരാജ് (25) ആണ് മരിച്ചത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നു പടക്കവുമായി തിരൂരിലേക്കു പോവുകയായിരുന്ന ലോറിയാണ് ഉച്ചയ്ക്കു ഒരു മണിയോടെ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നു ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രി മോർച്ചറിയിൽ.
– – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments