Saturday, December 7, 2024
Homeകേരളംബീഹാർ സ്വദേശിയായ യുവാവിന് യാത്രയയപ്പ്

ബീഹാർ സ്വദേശിയായ യുവാവിന് യാത്രയയപ്പ്

കോട്ടയ്ക്കൽ.–റമസാൻ മാസം മുഴുവൻ കോട്ടൂർ സലഫി മസ്ജിദിൽ ഇമാമായിരുന്ന ബീഹാർ സ്വദേശിക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ്. അബൂദുജാലൻ എന്ന ഇരുപത്തിരണ്ടുകാരനെയാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ നാട്ടിലേക്കു യാത്രയാക്കിയത്. ഖുർആൻ മന:പാഠമാക്കിയ ഈ യുവാവാണ് ഖുർആൻ പാരായണത്തിനും നമസ്കാരത്തിനും നേതൃത്വം നൽകിയത്. വി.പി.മൊയ്തുപ്പ ഹാജി, മലായി കുഞ്ഞാൻ ഹാജി, മുഹമ്മദ്കുട്ടി തറവാട്ടിങ്ങൽ, പി.ടി.മമ്മു ഹാജി, കോരൻതിരുത്തി അഹമ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.
— – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments