Wednesday, October 7, 2026
Homeകേരളംപൊഴിയൂര്‍ വെങ്കടമ്പില്‍ യുവാവിന്റെ മരണം കൊലപാതകം: സുഹൃത്ത് കീഴടങ്ങി

പൊഴിയൂര്‍ വെങ്കടമ്പില്‍ യുവാവിന്റെ മരണം കൊലപാതകം: സുഹൃത്ത് കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊഴിയൂര്‍ വെങ്കടമ്പില്‍ യുവാവിന്റെ മരണം കൊലപാതകം. വെങ്കടമ്പ് സ്വദേശി രാജന്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപിക്കുന്നതിനിടെ രാജനെ സുഹൃത്ത് അനൂപ് കൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അനൂപ് വിഴിഞ്ഞം സ്റ്റേഷനില്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതകം പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ രാജന്‍ വീട്ടില്‍ വച്ച് സുഹൃത്തായ അനൂപുമായി ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. വീട്ടില്‍ രാജന്‍ മാത്രമായിരുന്നു താമസം. മദ്യപാനത്തിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഒടുവില്‍ രാജനെ അനൂപ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതി അനൂപിനെ നാളെ കോടതിയില്‍ ഹാജരാക്കും. രാജന്റെ ശരീരത്തില്‍ 35ല്‍ അധികം വെട്ടേറ്റു. കൊലപാതകത്തിനു ശേഷം രാജന്റെ ഇരുചക്ര വാഹനവുമായി കടന്നുകളഞ്ഞ അനൂപ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്.

പ്രതിയുടെ പക്കല്‍ നിന്ന് കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബവുമായി അകന്നു കഴിയുകയായിരുന്ന രാജന്‍ സുഹൃത്തുക്കളുമായി പൊഴിയൂരിലെ വീട്ടിലെത്തി മദ്യപിക്കുന്നത് സ്ഥിരമായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ