Wednesday, October 7, 2026
Homeകേരളംഎകെജി സെന്റര്‍ ഭൂമി ഇന്ന് അളക്കില്ല; നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍

എകെജി സെന്റര്‍ ഭൂമി ഇന്ന് അളക്കില്ല; നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ഭൂമി ഇന്ന് അളക്കില്ല. എകെജി സെന്റര്‍ ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് തഹസില്‍ദാര്‍ അനീഷ് ശങ്കര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഭൂമി അളക്കാന്‍ മാത്രമാണ് നിര്‍ദേശം ഉള്ളത്. ആ പ്രവര്‍ത്തനം ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

എകെജി സെന്റര്‍ ഭൂമി ഇന്ന് അളക്കും എന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അങ്ങനെ ഒരു ഹൈക്കോടതി ഉത്തരവില്ല എന്നാണ് ലഭിക്കുന്ന വിവരം. എകെജി സെന്റര്‍ ഭൂമി അളക്കണം എന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ആര്‍ എസ് ശശികുമാറാറായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാല്‍, അനുവദിച്ച ഭൂമിയില്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ, അത് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ ‘എകെജി സെന്റര്‍’ ആയി പ്രവര്‍ത്തിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. സര്‍വകലാശാല ഭൂമി അനധികൃതമായി കയ്യേറിയാണ് സെന്റര്‍ നിര്‍മിച്ചതെന്നും ഈ ഭൂമി സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നും ശശികുമാര്‍ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ