Wednesday, October 7, 2026
Homeകേരളംകോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷിക്കും

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷിക്കും

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷിക്കും. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മൂന്നാം സംഘം അന്വേഷിക്കും. ഒരാഴ്ച്ചക്കുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം നിർദ്ദേശിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ തോമസ് പി കെ, തൃശൂര് മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോക്ടർ രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം എച്ച്ഒഡി ഡോക്ടർ ഷാരിജ അന്വേഷണ സംഘത്തിലുള്ളത്.

കഴിഞ്ഞ സെപ്തംബർ പതിനെട്ടാം തീയതിയാണ് ചങ്ങനാശ്ശേരി സ്വദേശിയായ ഹസീന മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ഹെർണിയയുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര് ന്ന് ഇവരെ താക്കോല് ദ്വാര ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്ത ഹസീന മൂന്നുദിവസം വീട്ടിലായിരുന്നു. ഈ സമയത്ത് കടുത്ത പണിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. പിന്നാലെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയറുകീറി ശസ്ത്രക്രിയയും നടത്തി. എന്നാൽ, ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹസീന മരിക്കുകയായിരുന്നു.

ചികിത്സ പിഴവുണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് കുടുംബം പറയുന്നത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്നാണ് ആക്ഷേപം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് പരാതി നൽകി. പരാതി സ്വീകരിച്ച മെഡിക്കൽ രേഖകള് ഹാജരാക്കാൻ കോട്ടയം മെഡിക്കൽ കോളേജിനോട് ആവശ്യപ്പെടുകയും ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ