Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങൾക്ക് കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംകിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങൾക്ക് കിണർ നിർമ്മിച്ചു നൽകി എം.എ....

കിണർ നിർമ്മിച്ചു നൽകാൻ സോഷ്യൽ മീഡിയിലൂടെ അഭ്യർത്ഥന; ഏഴ് കുടുംബങ്ങൾക്ക് കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി

മാനന്തവാടി: കിണർ നിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശികളായ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ളയാണ് കുടുംബങ്ങൾ നേരിടുന്ന കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കിണർ നിർമ്മിച്ചു നൽകണമെന്ന് സമൂഹമാധ്യമത്തിലൂടെ എം.എ യൂസഫലിയോട് സഹായം അഭ്യർത്ഥിച്ചത്. കുറിപ്പ് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം നിർദേശം നൽകുകയായികുന്നു. സാഹചര്യം മനസ്സിലാക്കിയ എം.എ. യൂസഫലി കിണർ നിർമ്മിച്ച് നൽകുന്നതിനുള്ള സഹായം ഉടൻ അനുവദിച്ചു.

ദൃത​ഗതിയിൽ തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കിണറിന്റെ നിർമ്മാണവും നടത്തി. പ്രദേശത്തെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായി പുതിയ കിണർ മാറി.

വേനൽക്കാലത്തും മറ്റ് സമയങ്ങളിലും കുടിവെള്ളത്തിനായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ദൃത​ഗതിയിൽ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി നൽകിയ എം.എ യൂസഫലിക്ക് കുടുംബങ്ങൾ ഹൃദയത്തിന്റെ ഭാഷയിലാണ് നന്ദി രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ