Friday, September 18, 2026
Homeകേരളംഅഷ്ടമിരോഹിണി നാളിൽ അരലക്ഷം പേർക്ക് വള്ളസദ്യ വിളമ്പാനൊരുങ്ങി ആറിമുള പാർത്ഥസാരഥി ക്ഷേത്രം

അഷ്ടമിരോഹിണി നാളിൽ അരലക്ഷം പേർക്ക് വള്ളസദ്യ വിളമ്പാനൊരുങ്ങി ആറിമുള പാർത്ഥസാരഥി ക്ഷേത്രം

പത്തനംതിട്ട: അഷ്ടമിരോഹിണി മഹോത്സവത്തിനിഞ്ഞൊരുങ്ങി ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. അരലക്ഷം പേർക്ക് വിളമ്പുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങളും ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. ആചാരപ്പെരുമയോടെ പതിവു തെറ്റാതെ ചേനപ്പാടി പാലത്തൈരുമായി ഗ്രാമവാസികൾ ക്ഷേത്രത്തിൽ എത്തി തൈര് തിരുവാറന്മുളയപ്പന് സമർപ്പിച്ചു

ആറന്മുള വള്ളസദ്യയിൽ പാല തൈര് പരമ്പരാഗതമായ് സമർപ്പിക്കുന്നത് ചേനപ്പാടി ഗ്രാമ നിവാസികളാണ്. അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള 1500 തൈരുമായി പതിവു തെറ്റാതെ അവരെത്തി.ചേനപ്പാടി ഗ്രാമത്തിൻ്റെ തൈരിനൊപ്പം വാഴൂർ തീർത്ഥപാദാശ്രമ ഗോശാലയിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ തൈരും ഉണ്ട് അഷ്ടമിരോഹിണി നാളിൽ ഭഗവാൻ നേരിട്ട് ഭക്തർക്ക് സമ്മാനിച്ച പിറന്നാൾ സദ്യയുണ്ണാൻ .അരലക്ഷത്തോളം പേരാകും ക്ഷേത്രത്തിലെത്തുക. വള്ളസദ്യ പാചകക്കാരടക്കം 500ലധികം പേർ ചേർന്നാണ് സദ്യവട്ടങ്ങൾ ഒരുക്കുന്നത്

52 കരകളിലെ പള്ളിയോടങ്ങൾക്കായി സദ്യ വിളമ്പുന്നതിനൊപ്പം തെക്കുവശത്തുള്ള ഊട്ടുപുരയിൽ ഭക്തജനങ്ങൾക്ക് സദ്യ നൽകും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ ഭദ്രദീപം കൊളുത്തി വിഭവങ്ങൾ വിളമ്പും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ