മൂന്നാർ–മറയൂർ–ഉദുമൽപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്കു നേരെ വിനോദസഞ്ചാരിയുടെ മർദനം. സംഭവത്തിൽ ഡ്രൈവർ അമ്പു സുരേഷിന് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 8.45ന് മൂന്നാറിൽനിന്ന് പുറപ്പെട്ട കെഎസ്ആർടിസി 10.15ന് ബസ് മറയൂരിലെത്തി ഉദുമൽപേട്ടയിലേക്കുള്ള യാത്ര തുടരുന്നതിനിടെയാണ് സംഭവം.
തമിഴ്നാട് അതിർത്തിയിലെ യെസ്‌വളവ് ഭാഗത്ത് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡ്രൈവറും വിനോദസഞ്ചാരിയും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് വിനോദസഞ്ചാരി ഡ്രൈവറെ മർദിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് അമരാവതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങിയാൽ നഷ്ടപരിഹാരം നൽകാമെന്ന് വിനോദസഞ്ചാരി സമ്മതിച്ചതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
പഞ്ചായത്ത് റോഡിനേക്കാൾ മോശം അവസ്ഥയിലാണ് മറയൂർ–ചിന്നാർ–ഉദുമൽപേട്ട റോഡ്. സംസ്ഥാനപാതയായി അറിയപ്പെടുന്നുണ്ടെങ്കിലും പല ഭാഗങ്ങളിലും പഞ്ചായത്ത് റോഡിൻ്റെ നിലവാരം പോലുമില്ലെന്നാണ് യാത്രക്കാരുടെ പരാതി. റോഡിൻ്റെ ഇരുവശങ്ങളും ഏകദേശം ഒരടി വരെ താഴ്ച്ചയിൽ കുഴിഞ്ഞ നിലയിലാണ്. ഇതുമൂലം എതിർപ്പ് മൂലം വാഹനങ്ങൾ എത്തിയാൽ ബസുകൾക്ക് സൈഡ് കൊടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ചില സ്ഥലങ്ങളിൽ ഒരു വാഹനം മണിക്കൂറുകളോളം കാത്തുനിൽക്കുകയോ റിവേഴ്സ് എടുക്കുകയോ വേണം. മറ്റ് മാർഗമില്ലാത്ത സാഹചര്യത്തിൽ ബസ് റോഡിൻ്റെ അരികിലേക്ക് ഇറക്കിയാണ് കടന്നുപോകുന്നത്.



