പത്തനംതിട്ടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. അബാൻ ജംഗ്ഷനിൽ വെച്ചായിരുന്നു കാറുകൾ കൂട്ടിയിച്ച് അപകടമുണ്ടായത്.
അപകടത്തിൽ മുൻ ഫയർഫോഴ്സ് ജീവനക്കാരൻ അബുവാണ് മരിച്ചത്. ഒരു വാഹനത്തിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തു. കാൽ നട യാത്രക്കാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. വാഹനം കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം മറ്റു വാഹനങ്ങളിലും ഇടിച്ചതായാണ് വിവരം. പരുക്കേറ്റവരിൽ ഇതരസംസ്ഥാന തൊഴിലാളികളും ഉണ്ട്.



