മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി. മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന് സമീപമാണ് കാട്ടുകൊമ്പൻ വീണ്ടും എത്തിയത്. വാഴകളും മറ്റ് കാർഷിക വിളകളും നശിപ്പിച്ച കാട്ടാനയെ രാവിലെ ആർ.ആർ.ടി സംഘം എത്തി തുരത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീണ്ടും ജനവാസമേഖലയിലെത്തിയ ആന മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ചു.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയായതിനാൽ നാട്ടുകാർ ആശങ്കയിലായിരുന്നു. തുടർന്ന് ആർ.ആർ.ടി സംഘം ആനയെ തുരത്തി. ‘വിരിഞ്ഞകൊമ്പൻ’ എന്ന വിളിപ്പേരുള്ള കാട്ടുകൊമ്പനാണ് ജനവാസമേഖലയിൽ നിന്ന് ഇറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.



