Wednesday, October 7, 2026
Homeകേരളംകേരളത്തിലെ പി‌എസ്‌സി പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ രംഗത്തെത്തി

കേരളത്തിലെ പി‌എസ്‌സി പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ രംഗത്തെത്തി

ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിനെ തുടർന്ന് ഉയർന്ന വിമർശനങ്ങൾക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സെലിബ്രിറ്റികൾ. രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്, നസ്ലിൻ, ചന്തു സലിംകുമാർ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഈ അധികാരികൾ എത്രയും പെട്ടെന്ന് ഇടപെടേണ്ട വിഷയമെന്ന് ചൂണ്ടിക്കാട്ടി.

തൻ്റെ ഇത് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ചന്തു സലിംകുമാറിൻ്റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറി. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് അർഹമായ അവസരം ലഭിക്കേണ്ട സംവിധാനമായ പിഎസ്‌സിയിൽ മുൻ സർക്കാരിൻ്റെ കാലത്ത് വൻ ക്രമക്കേടുകൾ നടന്നതായി ചന്തു ചൂണ്ടിക്കാട്ടി. ന്യായീകരിക്കാതെ ഈ വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ ആവശ്യപ്പെടുക കൂടിയാണ് കമ്മ്യൂണിസ്റ്റിൻ്റെ ഉത്തരവാദിത്തമെന്നും ചന്തുവിൻ്റെ പോസ്റ്റിൽ

കേരളത്തിൽ നിന്നുള്ള സെലിബ്രിറ്റികൾ ഇവിടെ നടക്കുന്ന പ്രശ്‌നങ്ങളിൽ പ്രതികരിക്കാതെ സെലക്ടീവായി മാത്രം പ്രതികരിക്കുന്നു എന്നായിരുന്നു ബിജെപി അനുകൂലികളുടെ വിമർശനം. പലരും ചൂണ്ടിക്കാണിച്ചപ്പോൾ മാത്രമാണ് തൻ്റെ ശ്രദ്ധയിൽപ്പെട്ട പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം വരുന്നതെന്നും തീർച്ചയായും താൻ ആ സമരത്തെ പിന്തുണയ്ക്കുമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. വിഷയം പഠിച്ചുവരികയാണെന്നും സമരക്കാരുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ പങ്കുവയ്ക്കണമെന്നും രഞ്ജിനി അഭ്യർത്ഥിച്ചു.

പിഎസ്സി ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെ അവസ്ഥ വിവരിക്കുന്ന ഒരു വിഡിയോ നടൻ ടൊവിനോ തോമസ് ഇൻസ്റ്റാഗ്രാം സ്‌റ്റോറിയാക്കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുടെ ദുരവസ്ഥ വിവരിക്കുന്ന വിഡിയോ നടൻ നസ്ലെൻ, നടി ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ