Wednesday, October 7, 2026
Homeഅമേരിക്കബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെ അനില്‍ മേനോന്‍

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടത്തിനരികെ അനില്‍ മേനോന്‍

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ അനില്‍ മേനോന്‍. ഓഗസ്റ്റ് 6നാണ് നാസയിലെ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ആറര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സ്‌പേസ് വാക്ക് നടത്തുക.

ഓഗസ്റ്റ് ആറിന് വൈകിട്ട് 5:30നാണ് നാസയുടെ 96-ാം ബഹിരാകാശ നടത്തം. അനില്‍ മേനോനും നാസയുടെ തന്നെ ജെസീക്കാ മേയറും നിലയത്തിന് പുറത്ത് കടക്കും. ബഹിരാകാശ നിലയത്തിന് കൂടുതല്‍ പവര്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന സോളാര്‍ പാനല്‍ ഉപകരണം ഘടിപ്പിക്കാന്‍ ആണ് ഫ്‌ലൈറ്റ് എഞ്ചിനീയര്‍ കൂടിയായ അനില്‍ മേനോന്‍ ബഹിരാകാശത്ത് നടക്കുക.

മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന്‍ 2014ല്‍ ഫ്‌ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്‌പേസ് എക്‌സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്‌പേസ് ഫോഴ്‌സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈന്‍ സ്വദേശിനിയാണ്. അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ