പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകയായി ഒഡീഷ ഐസിഡിഎസ് ആന്‍ഡ് സാമൂഹിക ക്ഷേമ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ മോനിഷ ബാനര്‍ജി ചുമതലയേറ്റു.
കലക്ടറേറ്റിലെത്തിയ നിരീക്ഷകയെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വീകരിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതി പത്തനംതിട്ട പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിലെ നിരീക്ഷകന്റെ ഓഫീസില്‍ നേരിട്ടും 9567902352 എന്ന നമ്പരിലും വൈകിട്ട് നാല് മുതല്‍ ആറ് വരെ അറിയിക്കാം. ഇ-മെയില്‍ : generalobserver2pta26@gmail.com



