Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന വാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍ | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന വാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി...

ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന വാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍

ആലപ്പുഴ: ഈഴവര്‍ പൂണൂല്‍ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തില്‍ സൂക്ഷിക്കുന്നതിനാലാണെന്ന വാദവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവര്‍ കേരളത്തിലുണ്ട്. അതിന് ഉദാഹരണമാണ് ഈഴവ സമുദായം. ഈഴവര്‍ നടത്തുന്ന അമ്പലങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജകള്‍ നടത്തുന്നത്. പൂണൂല്‍ ധരിച്ചാലേ പൂജകള്‍ ശരിയാവൂ എന്നാണ് ഈഴവര്‍ വിശ്വസിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ കേരള ബ്രാഹ്മണസഭ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ.

ബ്രാഹ്മണ സംസ്‌കാരത്തെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്ത ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ 33ശതമാനം വരുന്നത് ഈഴവരാണ്. അവരുടെ ചില ക്ഷേത്രങ്ങളില്‍ പൂണൂല്‍ ധരിച്ചാണ് പൂജ നടത്തുന്നത്. അതിന് കാരണം ആ ബ്രാഹ്മണ മഹിമ അവരുടെ ഹൃദയത്തിലുള്ളതുകൊണ്ടാണ്. അങ്ങനെ പൂജിച്ചാല്‍ മാത്രമെ ശരിയാവൂ എന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളെയാണ് നമ്മള്‍ എതിര്‍ത്തത്’, ജി സുധാകരന്‍ പറഞ്ഞു.

തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനായി കേരള ബ്രാഹ്മണസഭ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ഏഴാമത് എഡിഷനാണ് ആലപ്പുഴയില്‍ നടക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ