Tuesday, September 22, 2026
Homeകേരളംഓടുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

ഓടുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി : ഓടുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. തിങ്കൾ പകൽ 2.30 എൻ ദേശീയപാത 66ൽ തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമാണ് അപകടം.

കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിൻ്റുമോളാണ് (31) മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിൻ്റുമോൾ ജോലികഴിഞ്ഞ് സമീപത്തെ ബസ്‌സ്റ്റോപ്പിൽ നിന്നാണ് കൊടുങ്ങല്ലൂർ–പറവൂർ റൂട്ടിൽ ഓടുന്ന രോഹിണി കണ്ണൻ എന്ന ബസിൽ കയറിയത്. ബസിൻറെ വാതിലുകൾ അടച്ചിരുന്നില്ല.

ബസ് മുന്നോട്ടെടുത്ത് പാലം കയറുന്നതിനിടെ വളവിൽ വെട്ടിച്ചപ്പോൾ തുറന്നുകിടന്ന മുൻവാതിലിലൂടെ യുവതി തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിൻഭാഗം ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പറവൂർ താലൂക്കാശുപത്രിമോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വ പകൽ ഒന്നിന് കുഞ്ഞിത്തൈ സെൻ്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഏകമകൻ അഞ്ചുവയസ്സുകാരൻ ക്രിസ്-വിൻ. ബസ് ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനു കുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ