ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായി TRAI) നിങ്ങളുടെ KYC സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടുമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ബി എസ് എന്‍ എല്‍ നിന്നെന്ന വ്യാജേന ലഭിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ അതില്‍ മറുപടി നല്‍കരുത് എന്നും ജാഗ്രത പാലിക്കണം എന്നും ഈ നോട്ടീസ് വ്യാജമാണ് എന്നും അധികൃതര്‍ അറിയിച്ചു .
ബി എസ് എന്‍ എല്‍ ഒരിക്കലും ഇത്തരത്തിലുള്ള നോട്ടീസുകൾ അയക്കാറില്ല. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ആരുമായും പങ്കുവെക്കരുത് എന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി



