നിയമസഭാ തിരഞ്ഞെടുപ്പ് : ഒരു നാമനിര്‍ദേശ പത്രിക ലഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട മൂന്നാം ദിനമായ ഇന്നലെ (മാര്‍ച്ച് 18) ജില്ലയില്‍ ഒരു പത്രിക ലഭിച്ചു. ആറന്മുള മണ്ഡലത്തില്‍ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി രാധാമണിയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും
വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം
കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കും അനാരോഗ്യം നേരിടുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് 18 വയസില്‍ കുറയാത്ത സഹായിയെ പോളിംഗ് ബൂത്തില്‍ അനുവദിക്കും. ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ തിരിച്ചറിയാനോ കൃത്യമായ ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാനോ ശേഷിയില്ലാത്തവര്‍ക്കും വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ സഹായിയെ കൊണ്ടുപോകാം. സ്വയം വോട്ട് ചെയ്യാന്‍ ശേഷിയുള്ള വോട്ടര്‍മാര്‍ക്കൊപ്പം എത്തുന്ന സഹായികള്‍ക്ക് വോട്ടിങ് കംപാര്‍ട്ട്മെന്റിനുള്ളില്‍ പ്രവേശനം ഉണ്ടാകില്ല. സാഹചര്യമനുസരിച്ച് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനമെടുക്കുക. സഹായിക്ക് വോട്ടിങ്് കംപാര്‍ട്ട്മെന്റില്‍ പ്രവേശനം അനുവദിക്കുമ്പോള്‍ നടപടി റെക്കോഡ് ചെയ്യും. ഒരേ വ്യക്തിക്ക് ഒന്നിലധികം ആളുകളുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സഹായിയായി വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടും.
നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളും വ്യക്തികളും നല്കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം.
സര്ട്ടിഫിക്കേഷന് ഇല്ലാതെ പരസ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുധമാണ്. ടെലിവിഷന്‍ ചാനല്‍, പ്രാദേശിക കേബിള്‍ ചാനല്‍, സ്വകാര്യ എഫ് എം ഉള്‍പ്പെടെയുള്ള റേഡിയോ, സിനിമ തീയേറ്റര്‍, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നല്കുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേ, ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ്, ഇ-പേപ്പര്‍ തുടങ്ങിയവയിലൂടെ നല്കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
സര്‍ട്ടിഫിക്കേഷനായി നിര്‍ദിഷ്ട ഫോമില്‍ സ്ഥാനാര്‍ഥികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. പരസ്യത്തിന് നിശ്ചയിച്ച മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്.
പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ വ്യക്തമാക്കണം. പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കും. ജില്ല കലക്ടര്‍ അധ്യക്ഷനായ ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്കിയ ശേഷം അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
നിയമസഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണം
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സര്‍ക്കാര്‍, പൊതു- സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സര്‍ക്കാര്‍ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ദുരുപയോഗം ചെയ്യാതിരിക്കുക, പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചുള്ള പരസ്യം നിരോധിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളോ പിക്കറ്റിംഗോ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ സ്ഥലങ്ങളിലോ, മതിലുകളിലോ കൊടിതോരണം, പോസ്റ്റര്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ല. പൊതുജനങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ബന്ധപ്പെട്ട ജില്ലാ ഇലക്ഷന് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കോ പരാതി നല്‍കാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സി-വിജില്‍ ആപ്പ് ഉപയോഗിക്കാം. പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫ്ളൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുമ്പായി ഗതാഗത, സുരക്ഷാ ക്രമീകരണം ഉറപ്പാക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഉച്ചഭാഷിണിക്കും മറ്റും ആവശ്യമായ അനുമതി വാങ്ങണം. മന്ത്രിമാര്‍ ഔദ്യോഗിക ജോലി തിരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലര്‍ത്താന്‍ പാടില്ല.
പ്രചാരണ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളോ വാഹനങ്ങളോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കരുത്. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. എല്ലാ പാര്‍ട്ടിക്കും തുല്യ പരിഗണന നല്‍കുകയും ഔദ്യോഗിക സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുകയും വേണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ അച്ചടി: സത്യവാങ്മൂലം വാങ്ങണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രചരണ സാമഗ്രികള്‍ അച്ചടിക്കാന്‍ സമീപിക്കുന്നവരില്‍ നിന്ന് പ്രിന്റിംഗ് പ്രസ് ഉടമകള്‍ സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു. തിരുവല്ല, അടൂര്‍, ആറന്മുള, കോന്നി, റാന്നി നിയോജകമണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍, അവരുടെ ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലും, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂഷിക്കണം.
പ്രിന്റ് ചെയ്യുന്ന പ്രചരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. പ്രസ് ഉടമകള്‍ കര്‍ശനമായും നിര്‍ദേശം പാലിക്കണം. അല്ലാത്ത പക്ഷം അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും.
നിയമസഭ തിരഞ്ഞെടുപ്പ്: വീഡിയോ സര്‍വെയലന്‍സ്, വീഡിയോ വ്യൂവിംഗ് ടീം സജ്ജം
നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ജില്ലയില്‍ ആറ് വീഡിയോ സര്‍വെയലന്‍സ് ടീം അഞ്ച് വീഡിയോ വ്യൂവിംഗ് ടീം എന്നിവയാണുള്ളത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കിഫ്ബി സ്പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനം.
മണ്ഡലതല വീഡിയോ സര്‍വെയലന്‍സ് ടീം ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
ജില്ല ഹെഡ്ക്വട്ടേഴ്സ് -ജി രാജ്കുമാര്, അസിസ്റ്റന്റ് ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍ ഓഫീസ്, എല്‍ എസ്ജിഡി പത്തനംതിട്ട , 9188605591
തിരുവല്ല – എസ് ഐ ബിനു, സെക്രട്ടറി കുന്നന്താനം ഗ്രാമപഞ്ചായത്ത് , 6238563005
റാന്നി – മിനി തോമസ്, സെക്രട്ടറി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് , 8075388633
ആറന്മുള – എ എസ് മുഹമ്മദ് ഷാജി, സെക്രട്ടറി കോയിപ്രം ഗ്രാമപഞ്ചായത്ത് , 9496042631
കോന്നി – എം സുരേഷ് ബാബു, സെക്രട്ടറി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്, 9539402501
അടൂര്‍- വി മനോജ്, സെക്രട്ടറി കൊടുമണ്‍ ഗ്രാമപഞ്ചായത്ത്- 9495818818
മണ്ഡലതല വീഡിയോ വ്യൂവിംഗ് ടീം ചാര്‍ജ് ഓഫീസര്‍മാര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍
തിരുവല്ല – വി സെബാസ്റ്റിയന്, അസിസ്റ്റന്റ് സെക്രട്ടറി, നിരണം ഗ്രാമപഞ്ചായത്ത് – 9446112447
റാന്നി – ഷിയാസ് പി അബ്ബാസ്, ഓഡിറ്റ് ഓഫീസര്‍ ജിഎസ്ടി ഓഡിറ്റ് ഓഫീസ് റാന്നി- 9495850473
ആറന്മുള- പി രേണു, അസിസ്റ്റന്റ് സെക്രട്ടറി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്- 9037661301
കോന്നി – എസ് സജിനിമോള്‍ – അസിസ്റ്റന്റ് സെക്രട്ടറി കോന്നി ഗ്രാമപഞ്ചായത്ത് – 9745898727
അടൂര്‍- അഹമ്മദ് ഹുസൈന് – അസിസ്റ്റന്റ് സെക്രട്ടറി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് – 9446200596



