Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ് | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ്

ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ്

ഇടുക്കി: ഇടുക്കിയിൽ ആനത്താരകളിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള വൈദ്യുത വേലികളും കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ജില്ല കളക്ടറുടെ ഉത്തരവ്. വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പാതകൾ അടച്ചതാണ് ഇപ്പോൾ ആക്രമണം വ‌ർധിക്കാൻ കാരണമെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഉത്തരവിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

ഇടുക്കിയിൽ ഈ വർഷം മാത്രം ആറുപേരെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് മനുഷ്യ വന്യജീവി സംഘർഷം കുറക്കാനുള്ള നടപടികൾ ആലോചിക്കുന്നതിന് 19 ന് യോഗം ചേർന്നിരുന്നു.

വന്യമൃഗങ്ങൾ സ്വൈര്യമായി സഞ്ചരിച്ചിരുന്ന പരമ്പരാഗത പാതകൾ അടഞ്ഞതാണ് ആക്രമണം വർധിക്കാൻ ഒരു കാരണമെന്ന് യോഗം വിലയിരുത്തി. വേണ്ടത്ര അനുമതിയില്ലാതെ സ്ഥാപിച്ച ഫെൻസിംഗുകളും അനത്താരകൾ കയ്യേറി നിർമ്മിച്ച അനധികൃത കെട്ടിടങ്ങളുമാണ് ഇതിനു കാരണമെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

അനധികൃത നിർമ്മിതികൾ കണ്ടെത്താൻ റവന്യൂ – വനം- തദ്ദേശ സ്വയംഭരണം – സർവ്വേ എന്നീ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തണം. ചിന്നക്കനാൽ മേഖലയിൽ മാത്രം ഇത്തരത്തിൽ അനധികൃതമായി നിരവധി ഫെൻസിംഗുകളും സർക്കാർ ഭൂമി കയ്യേറി കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്നാണ് പ്രഥമിക കണ്ടെത്തൽ.

ഉത്തരവിനെതിരെ സിപിഎമ്മും അഖിലേന്ത്യാ കിസാൻ സഭയും രംഗത്തെത്തി. മനുഷ്യത്വരഹിതമായ ഉത്തരവ് പിൻലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി രൂപതയും രംഗത്തെത്തിയിട്ടുണ്ട്. ആനത്താരകളിൽ തടസ്സങ്ങൾ പാടില്ലെന്ന് സുപ്രീം കോടതിയും ഉത്തരവിട്ടിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ