Friday, September 25, 2026
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണവിലയിൽ വർദ്ധനവ്: നിരക്ക് അറിയാം

സംസ്ഥാനത്തു ഇന്ന് സ്വർണവിലയിൽ വർദ്ധനവ്: നിരക്ക് അറിയാം

ഇന്നലത്തെ ചെറിയ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,010 രൂപയും പവന് 1,12,080 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 111,960 രൂപയും ഗ്രാമിന് 13,995 രൂപയുമായിരുന്നു വില.

തുടർന്നുള്ള ദിവസങ്ങളിൽ ആഗോള വിപണിയുടെ പശ്ചാത്തലത്തിൽ സ്വർണവില താഴേക്ക് പോകാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റിൽ പരാജയപ്പെട്ടതും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. സൗദിക്കെതിരായ ഹൂതികളുടെ ആക്രമണവും ക്രൂഡ് ഓയിൽ വില വർധനവിന് കാരണമായേക്കാം.

ക്രൂഡ് ഓയിൽ വില ഉയരുന്നത് ഡോളറിന്റെ മൂല്യം വർധിപ്പിക്കുമെന്നും, ഇത് ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ. ഈ പ്രതിസന്ധികൾ തുടർന്നാൽ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,000 ഡോളറിന് താഴേക്ക് പോകാനും, കേരളത്തിൽ ഒരു പവൻ വില 1.05 ലക്ഷം രൂപയിലേക്ക് താഴാനും സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ