Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ. | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഅയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ.

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ.

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്.

വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ഷിംജിത്ത് കൈവശമുണ്ടായിരുന്ന എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു.

ഷിംജിത്ത് വീടിന് മുന്നിലും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്നും വൃത്തിഹീനമായ രീതിയിൽ കുതിരലായം കെട്ടി രണ്ട് കുതിരകളെ വളർത്തുന്നതുമായി ബന്ധപ്പെട്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഷിംജിത്ത് മറ്റ് അയൽവാസികളുമായി നിരന്തരം തർക്കത്തിലേർപ്പെടാറുണ്ടെന്നും പരാതിയുണ്ട്.

ഷിംജിത്തിന് എയർപിസ്റ്റൾ എവിടെനിന്നാണ് ലഭിച്ചതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ