Sunday, October 4, 2026
Homeകേരളംപന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം; നാല് പേർ പിടിയിൽ.

പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം; നാല് പേർ പിടിയിൽ.

പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാല് പേർ പിടിയിൽ. തുമ്പമൺ സ്വദേശി അജയൻ (49) ആണ് ആക്രമണത്തിനിരയായത്. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ ദീപക് ജോയിയെ ഇടുക്കി ചെറുതോണിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ദീപകിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. ദീപകിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയതടക്കമുള്ള ക്രൂരമായ രീതിയിൽ അജയനെ പീഡിപ്പിച്ചതായാണ് പരാതി.

അജയന്റെ പരാതിയെ തുടർന്ന് പത്തനംതിട്ട എസ്പി ആനന്ദിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പന്തളം സിഐ ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ എബിൻ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

സിവിൽ പൊലീസ് ഓഫീസർമാരായ എസ്.എൻ. വർഷ, അരുൺ ബാല, അഖിൽ ഒ., കൃഷ്ണലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ