Monday, August 31, 2026
Homeകേരളംകാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: ‘കുത്തിക്കുത്തി ചോദിച്ചാലും ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല’; മന്ത്രി കെ.എം ഷാജി.

കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: ‘കുത്തിക്കുത്തി ചോദിച്ചാലും ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല’; മന്ത്രി കെ.എം ഷാജി.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ എം ഷാജി. വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ആവര്‍ത്തിച്ച് ചോദിച്ചാലും മറുപടി പറയില്ലെന്നും കെ എം ഷാജി പറഞ്ഞു.

ഞാന്‍ അതില്‍ കമന്റ് ചെയ്യുന്നില്ല. കേരളത്തില്‍ വളരെ വ്യത്യസ്തമായ ധാരകളിലുള്ള മുസ്ലീം കമ്മ്യൂണിറ്റിക്കകത്ത് ഒരുപാട് ആളുകളുണ്ട്. അവരുമായി ബന്ധപ്പെട്ട് ചോദിച്ചാല്‍ മതി. ഞാന്‍ ഒരു കാര്യത്തില്‍ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ കമന്റ് ചെയ്യുന്നില്ല എന്ന് തന്നെയാണ് – അദ്ദേഹം പറഞ്ഞു.

കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ അഭിപ്രായം പറയാതെ മന്ത്രി പി സി വിഷ്ണുനാഥും ഒഴിഞ്ഞുമാറി. സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണ്. തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുന്ന കാലമാണ്. ആ നിലയില്‍ തന്നെ മുന്നോട്ടു പോകട്ടെ. പരാമര്‍ശത്തിനുള്ളില്‍ കയറി അഭിപ്രായം പറയുന്നില്ല – അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദസര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെയാണ്, പരാമര്‍ശം കുറെകൂടി കടുപ്പിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രംഗത്തെത്തിയത്. പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളി വനിതാ ശിശുക്ഷേമമന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ