Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി | മലയാളിമനസ്സ്
Saturday, October 24, 2026
Homeഅമേരിക്കവടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി

വടക്കൻ സൈപ്രസിൽ യാത്രാഫെറി മുങ്ങി; 8 മരണം, 18 പേരെ കാണാതായി

പ്രസാദ് തീയാടിക്കൽ

നിക്കോസിയ: വടക്കൻ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ കുറഞ്ഞത് എട്ട് പേർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വടക്കൻ സൈപ്രസിലെ കിറീനിയ (Kyrenia/Girne) തുറമുഖത്തുനിന്ന് തുർക്കിയിലെ Taşucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.

259 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയിൽ വെള്ളം കയറാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു.

അപകടത്തിനുശേഷം തുർക്കിയുടെയും വടക്കൻ സൈപ്രസിന്റെയും കോസ്റ്റ് ഗാർഡ് സംഘങ്ങൾ, ഹെലികോപ്റ്ററുകൾ, നാവികസേനാ കപ്പലുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. 241 പേരെ രക്ഷപ്പെടുത്തിയതായും 18 പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ടർക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാൻ എർഹുർമാൻ അറിയിച്ചു.

മറിഞ്ഞ ഫെറി പിന്നീട് പൂർണമായും മുങ്ങി ഏകദേശം 514 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തത്തെ തുടർന്ന് വടക്കൻ സൈപ്രസിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ